Sunday, November 14, 2010

പ്രവാസ ലോകത്തേക്ക് ഒരു യാത്ര ...




ഒരു ജോലി ഇല്ലാതെ ആകെ മുരടിച്ചു നിന്ന കാലത്താണ് എന്‍റെ ബന്ധു വഴി വിദേശത്ത് ഒരു ജോലി തരപ്പെട്ടത് ,,,കേട്ടപ്പോള്‍ വീട്ടില്‍ എല്ലാര്ക്കും സന്തോഷം...ഞാന്‍ ഒഴിച് ....പെങ്ങല്‍മര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഇനി ഗള്‍ഫ് മിട്ടായി തിന്നാമല്ലോ എന്നായി....അവര്‍ അപ്പോള്‍ തന്നെ ഡിമാന്റുകള്‍ തുടങ്ങി,,,പക്ഷെ എന്‍റെ മനസ്സ് വേറെ എങ്ങോ ആയിരുന്നു,,,എന്‍റെ മനസ്സിന്റെ തേങ്ങല്‍ ആരും കേട്ടില്ല...നാട്ടിലെ ഒരു ജോലി മതി എനിക്ക് എന്ന തീരുമാനത്തെ മറികടന്നു വിദേശത്തേക്ക് പോകാന്‍ തയ്യാറാകാന്‍ തുടങ്ങി..ഏകദേശം ഒരു വര്‍ഷത്തെ പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം ഞാന്‍ പോകുന്ന ദിനം എത്തി...തലേ ദിനം ഉറങ്ങാന്‍ കഴിഞ്ഞില്ല..നാട്ടിലെ അവസാനത്തെ മഴയും മുഴുവന്‍ നനഞ്ഞിട്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്...രാവിലെ നാല് മണിക്ക് പോകാന്‍ തയ്യാര്‍ ആയി...എന്‍റെ നാട് ഉറങ്ങുകയാണ്‌ ....അതിനെ വിളിച്ചുനര്‍താതെ..ഞാന്‍ യാത്ര തുടങ്ങുകയാണ്,,,ഒരു പുലരി കൂടി കണ്ടെങ്കില്‍...എന്ന് മനസ്സ് കൊതിചു..എന്‍റെ വീടിന്റെ മുന്നിലെ ചെമ്മണ്‍ പാതയിലൂടെ കാര്‍ റോഡിലേക്ക് കയറി.പിന്നെ.,..വിമാനത്താവളം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു,,,എന്‍റെ അയലതുകാരന്‍ ആണ് ഡ്രൈവര്‍ ..നല്ല പരിചയം ഉള്ള ചേട്ടന്‍..ചേട്ടന്‍ വേഗത്തില്‍ കാര്‍ പായിക്കുകയാണ് ...എനിക്ക് ചേട്ടനോട് ദേഷ്യം തോന്നി,...അച്ഛനും കുഞ്ഞമ്മയും എന്തോക്കെയെ എന്നോട് പറയുന്നുണ്ടായിരുന്നു,,പക്ഷെ എല്ലാം മൂളി കേട്ട് എന്നല്ലാതെ...എന്‍റെ മനസ്സ് എവിടെയോ ആയിരുന്നു,.,,
വിമാന താവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്ത് ഞാന്‍ ബോര്‍ഡിംഗ് പാസ്‌ വാങ്ങി...നടന്നു...തിരഞ്ഞു നോക്കി ഒരു യാത്രാമൊഴിയും പറഞ്ഞുകൊണ്ട്..എന്‍റെ കണ്ണ് നിറയുന്നത് ഒരു ഗ്രൌണ്ട് സ്റ്റാഫ്‌ ആയ പെണ്‍കുട്ടി കണ്ടു...വേഗം കണ്ണ് തുടച്ചു....ഒരു നിര്‍വികാരമായ പുഞ്ചിരിയും ആ കുട്ടിക്ക് സമ്മാനിച് ഞാന്‍ നടന്നു,,കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...എന്‍റെ മുന്നില്‍ ഇരിക്കുന്ന പല മുഖങ്ങളിലും ഞാന്‍ കണ്ടു...പല വികാരങ്ങല്‍..പല വിചാരങ്ങള്‍..ഒടുവില്‍ വിമാനത്തിലേക്ക് എല്ലാവരും കയറണം എന്നറിയിച്ചു കൊണ്ടുള്ള സന്ദേശം കേട്ടു...നാശം..വിധിയെ പഴിച്ചുകൊണ്ട് ഞാനും നടന്നു...
ജിദ്ദയിലേക്ക് ഞാന്‍ പോകുന്നത് DXB എന്ന ഓമനപ്പേരില്‍ അറിയപ്പെടുഅന്ന ദുബായ് വഴി ആണ്,,,വിമമാന്തില്‍ കയറി ഇരിപ്പിടത്തില്‍ ഉപവിഷ്ടനയത്തിനു ശേഷം ഞാന്‍ പുറത്തേക്ക നോക്കി ...പതിയെ വിമാനം ചലിച്ചു തുടങ്ങി...ഞാന്‍ ഈ നാട്ടില്‍ നിന്നും പോകുന്നു എന്ന സത്യം എന്നെ വല്ലാതെ വേട്ടയാടി..ഞാന്‍ പുറത്തേക്ക തന്നെ നോക്കിയിരുന്നു..,.അതാ,,,വിമാനം ഉയരുന്നു...എന്‍റെ മനസ്സില്‍ നിന്നും എന്തോ നഷ്ടമായതുപോലെ...എന്താണത് ...അറിയില്ല...പതിയെ പതിയെ എല്ലാം ഒരു പൊട്ടുപോലെ ആയി...ഞാന്‍ നിറ കണ്ണുകളോടെ സീറ്റിലേക്ക് ചാഞ്ഞു ..എന്‍റെ അടുത്ത സീറ്റിലെ സുഹൃത്ത് എന്നെ ആശ്വസിപ്പിച്ചു...ഇനി എന്ന് തിരികെ വരും എന്ന് അറിയില്ല,,എന്‍റെ നാട് എനിക്ക് യാത്ര മൊഴി എകുന്നത് പോലെ എനിക്ക് തോന്നി,,,
ജിദ്ദയില്‍ എത്തി...ആദ്യം ക്യാമ്പിലേക്ക് ...എയര്‍ പോര്‍ട്ടില്‍ കസിന്‍ വന്നിരുന്നു...ക്യാമ്പിലെത്തി...കുറെ മലയാളികള്‍..എല്ലാരേയും പരിചയപ്പെട്ടു..നല്ല ആളുകള്‍..പുറത്തു പൊയ് ഭക്ഷണം കഴിച്ചു,,,നാളെ ഓഫിസില്‍ പോകണം...ഇന്നലെ ഈ സമയത്ത് ഞാന്‍ എന്‍റെ വീട്ടിലയിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സ് ആകെ തേങ്ങി ...എത്ര സുന്ദരമായിരുന്നു എന്‍റെ നാട് ..പുഴകളും കുന്നുകളും നെല്‍പ്പാടങ്ങളും ഒന്നുമില്ലായിരുന്നു എങ്കിലും എത്ര മനോഹരം ആയിരുന്നു,,ആ മണം പോലും ഒന്ന് വേറെ തന്നെ...നഗരികതയിലെക്ക് കാലൂന്നാന്‍ പ്രേരിതയാകുമ്പോളും മനസ്സില്‍ ഗ്രാമീണത കാത്തു സൂക്ഷിച്ച എന്‍റെ ഗ്രാമം ....ആ ഗ്രാമത്തെ വിട്ടു ഉത്തരവാദിത്തങ്ങളുടെ ഭാണ്ടവും പേറി ഞാനും പ്രവാസിയുടെ കുപ്പായം അണിഞ്ഞു ..എത്തിപ്പെടാന്‍ അഗരഹമില്ലാത്ത ലോകത്തേക്ക് ഞാനും പറിച് നടപ്പെട്ടു ..
ഈ ലോകം എനിക്ക് ഒരു പുതുമയാകുന്നു..ചീറിപ്പായുന്ന വാഹനങ്ങളും നാട്ടിലെ ബീവറേജ് ഷോപ്പുകളില്‍ മാത്രം കണ്ടിരുന്ന പോലെ നീണ്ട തിരക്കും ബഹളവും...എന്തിനെന്ന് ഞാന്‍ തിര്കക്കി,,,അപ്പോള്‍ അറിയുന്നു,,,യഥാസ്ഥികനായ അറബികളുടെയും പട്ടനികളുടെയും ഭക്ഷണം ആയ കുബ്ബൂസ് വാങ്ങാന്‍ ഉള്ള തിരക്കാനത്രേ...പാതയോരത്ത് നിന്ന് തന്നെ അവര്‍ ഭക്ഷണം കഴിക്കുന്നു,,എന്‍റെ ഡ്രൈവര്‍ ഒരു മിസ്സിരി ആണ്..അവന്‍ ഒരു അറബി പാട്ടും ഒക്കെ ഇട്ടുകൊണ്ട് വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു,,,അജനുഹുവായ രാക്ഷസന്മാരെ പോലെ തോന്നിപ്പിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍...പേടി വരുന്നു....അങ്ങനെ ഓഫീസില്‍ എത്തി...മെഡിക്കല്‍ കഴിഞ്ഞു,,ഞാന്‍ ജോയിന്‍ ചെയ്യുകയാണ്,,,എന്‍റെ പാസ്പോര്‍ട്ട്‌ അവര്‍ വാങ്ങി,,പകരം ഇക്കാമ എന്ന ഒരു തിരിച്ചറിയല്‍ രേഖ തന്നു...അത് തരുന്ന വേളയില്‍ അറബി എന്തോ എന്നോട് അവന്റെ ഭാഷയില്‍ പറഞ്ഞു..ചേട്ടന്‍ പറഞ്ഞു " ജീവന്‍ പോയാലും ഇത് കളയരുത് " എന്നാണ് അവന്‍ പറഞ്ഞത് ...ഞാന്‍ തല കുലുക്കി...ഓഫിസ് ജോലിയില്‍ പ്രവേശിച്ചു,,അങ്ങനെ എന്‍റെ പ്രവാസ ജീവിതം തുടങ്ങി...അമ്പലവും,,നാട്ടുവഴികളും.,ധരിക്കുവാന്‍ മുണ്ടും കുര്‍ത്തയും കഴിക്കുവാന്‍ ..കഞ്ഞിയും പയറും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ഇതാ എക്സിക്യൂട്ടിവ് രീതിയില്‍ സാന്‍ഡ്‌ വിച്ചും ഒക്കെ കഴിച്ചു,,തുടങ്ങിയിരിക്കുന്നു,,എന്നിലെ നാട്ടിന്പുരംകാരന്‍ മരിച്ചു തുടങ്ങിയോ.....

Saturday, November 13, 2010

മഴ നനഞ്ഞ ശലഭം....


മനസ്സ് ആകെ ഇരുണ്ട് തുടങ്ങുന്നു ...മഴയില്‍ നനഞ്ഞ ശലഭം പോലെ ഞാന്‍ നിന്നില്‍ നിന്നും അകലുന്നു,,,നിന്നെ തിരിഞ്ഞ നോക്കാന്‍ എനിക്ക് വയ്യാ...കാരണം തിരിഞ്ഞു നോക്കിയാല്‍ പോലും നിന്നെ എനിക്ക് കാണുവാന്‍ കഴിയില്ല...കാരണം എന്‍റെ കന്നുനീര്തുള്ളികള്‍ ‍ എന്നില്‍ നിന്നും നീയാം സ്വപ്നത്തെ മറക്കുന്നു,,,എനിക്ക് പോയെ തീരൂ..നിന്റെ നന്മക്കായി..നിന്റെ കൂട്ടുകാരുടെ സമാധാനത്തിനായി..നിന്റെ പഴയ ആ കുസൃതി തിരകെ കിട്ടുവാന്‍ ആയി...ഒരു ഈയാം പാറ്റയെ പോലെ ഞാന്‍ പോകുന്നു..അകലെ ചക്രവലങ്ങളിലെ ചുവപ്പ് എന്‍റെ രക്തം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവോ....എന്‍റെ ചിറകുകള്‍ തളരുന്നതുവരെ വരെ പോകണം എനിക്ക്...നിന്നില്‍ നിന്നും അകലേക്ക്....പോകുന്നു..ഒരു പിന്‍വിളി ഞാന്‍ കാത്തിരുന്നു..നീ മൌനം പാലിച്ചു...നിനക്കും എന്നെ വേണ്ട എന്ന് ഞാന്‍ മനസിലാക്കുന്നു,,,,,ആര്‍ക്കും വേണ്ടാത്ത ഈ ജന്മവുമായി,.,,,അകലേക്ക്.,......നന്ദി...നിനക്ക്...എന്‍റെ കൂടെ ചിരിച്ച രാവുകള്‍ക്ക്‌,,,,എന്‍റെ കഥകള്‍ക്കായി കാതോര്‍ത മനസ്സിന്...എന്‍റെ വിളികള്‍ക്ക് വിളികേട്ട,,,ഹൃദ്യയത്തിനു...എല്ലാം .....

Friday, January 11, 2008


എല്ലാവരിലും ഉണ്ട് പ്രണയം....
പ്രണയിക്കാത്ത്വന്‍ മനുഷ്യനല്ല......
ആ വികാരം അറിയാത്ത് ആരും ഉണ്ടാകില്ല,............
പ്രണയ നൊമ്പരങ്ങള്‍ എന്നും മനസ്സില്‍..ഒരു വിങ്ങലായി.....നില്‍ക്കും....
അവളുമൊത്തുള്ള നല്ല നിമിഷങ്ങള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്തും....
അതേ നിമിഷം തന്നെ....ആ വിരഹം...കണ്ണില്‍ ഒരു നീര്‍ത്തുള്ളി നിറക്കും.....
നിങ്ങളും പ്രണയിച്ചിട്ടില്ലേ..............
ഒരു കള്ളനെപോലെ......
അവളുടെ മുന്നില്‍.....നിന്നിട്ടില്ലെ....
കുട്ടിയെപോലെ വാശി പിടിച്സിട്ടില്ലേ........
അവളുടെ കാതില്‍ അടക്കം പറ്യാന്‍ കൊതിച്ചിട്ടില്ലേ...
കുസ്രുതികള്‍ കാട്ടി അവളെ,,,,,ദേഷ്യം പിടിപ്പിച്ച്....അവളുടെ മുഖം ചുവക്കുന്നത് കണ്ട് ..ചിരിചിട്ടില്ലേ..
ഒറ്റക്കിരിക്കുമ്പോള്‍....അവള്‍.....ഉണ്ടായിരുന്നു.....അരികില്‍ എന്നു നിനച്ചിട്ടില്ലേ...
ഉണ്ട് കൂട്ടുകാര....ഉണ്ട്...എല്ലാവരിലും ഉണ്ട്.....പ്രണയം
ചിലര്‍ തുറന്നു പറയുന്നു....എന്നാല്‍ മറ്റു ചിലവര്‍.....മാനം കാണാതെ പുസ്തകത്താളില്‍ ഒളിപ്പിച്ക് വക്കുന്ന
മയില്‍പ്പീലി പോലെ....അതിനെ........ഒളിപ്പിക്കുന്നു.............
അതു അവള്‍ അറിയാതെ പോകുന്നു..............
അതാണു കൂട്ടരെ..........ഭയം............
ഒരു പക്ഷെ അവല്‍ അറിഞ്ഞാല്‍ ......തന്നില്‍ നിന്നും അകലുമോ എന്ന ഭയം.....
പ്രണയിക്കൂ‍..........മനസ്സു തുറന്നു.............

സ്നേഹപൂര്‍വം

നിധി

Thursday, December 27, 2007

പ്രണയത്തിന്റെ....ബാക്കിപത്രം....


ഇതൊരിക്കലും ഒരു കഥ
എന്നൊന്നും പറ്യാന്‍ കഴിയില്ല....കാരണം...ഇതു എന്റെ ജീവിതം ആണു...


എല്ലാരെയും പോലെ ഞാനും പ്രണയിച്ചൂ.....ഒരു കാമുകന്റെ മുഖം മൂടി എനിക്ക് യോജിക്കില്ലാ എന്നറിഞ്ഞിട്ടും....ഞാന്‍ അതു എനിക്കു ചേരുമെന്ന ഭാവ്ത്തില്‍ അതും ധരിച്ചു നടന്നു.......

അവളുടെ സാമീപ്യം...എനിക്ക്...ഒരു പുതിയ അനുഭവമായി....

അങ്ങനെ...ഞാന്‍ കുറ്ച്ചൊരു അഹങ്കാരിയായി..മാറി...


എന്തോ എന്നും അവളെ കരയിപ്പിക്കുക...എന്നത്,,എന്റെ ഒരു ദിനചര്യ ആയിരുന്നു....

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവള്‍ക്ക് നല്ല ഭംഗി ആയിരുന്നു...


അങ്ങനെ...ഒരു നാള്‍ എനിക്ക് ഒരു,,..ഫോണ്‍ കോള്‍ വന്നു....

അതു എന്റെ ജീവിതത്തെ...തന്നെ മാറ്റി മറിച്ചു...

അവളുടെ മുറച്ചെറുക്കനായിരുന്നു അത്....

അവന്‍ എന്നെ കാണണം എന്നു പറഞ്ഞു...

അവള്‍ അറിയല്ലെന്നും പറഞ്ഞു...


ഞാന്‍ അങ്ങനെ അവനെ കണ്ടു...

അവന്‍ എന്നൊട് ആദ്യം കുറെ ചൂടായി...

പിന്നെ പതിയെ....കുറെ കാര്യങ്ങള്‍ പറഞ്ഞു....

അവനും അവളും കുറെ നാളുകള്‍ക്ക് മുമ്പേ ഇഷ്ടം ആയിരുന്നു എന്നും ഒക്കെ...


എനിക്കു ഇതു കേള്‍ക്കുംതോറും....ആകെ ഭ്രാന്ത് ആയിക്കൊണ്ടിരുന്നു..


ഞാനുമായി പരിച്യപ്പെട്ടതിനു ശേഷം ആണത്രെ...അവനില്‍ നിന്നും അവള്‍ അകന്നത്....

എന്തൊ എനിക്ക്....ആകെ ഒരു വിഷമം തോന്നി...\

ഞാന്‍ കാരണം അവനു അവളെ നഷ്ടമായെന്ന്..

അവന്‍ എന്നേക്കാള്‍ ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നവന്‍ ആണ്

എന്നെക്കാള്‍ യോഗ്യത അവനാണെന്ന് അവന്‍ പറഞ്ഞു...


ഒരു നാള്‍ എന്റെ കൂടെ അവള്‍ ഇരുന്ന സമയം.അവള്‍ക്കൊരു മിസ് കാള്‍ വന്നു...

പെട്ടെന്നു ഞാന്‍ ചോദിച്ചൂ...ആരാണെന്നു....അറിയില്ല...എന്നവള്‍ പറഞ്ഞു...

എനിക്കു മനസ്സിലായി....അവന്‍ ആണെന്ന്...ഞാന്‍ അവളെ ഒത്തിരി അധിഷേപിച്ചു സംസാരിച്ചു..

അവളുടെ സ്വഭാവശുദ്ധിയെ വരെ ഞാന്‍ പഴിച്ചു..


അവള്‍ കുറെ കരഞ്ഞു....എന്റെ അടുത്തു നിന്നും ദൂരെ മാറി ഇരുന്നു....

ഞാന്‍ അപ്പോള്‍ അവനെ വിളിച്ചു...അവളെ വിളിച്ക് നല്ലവര്‍ത്തമാനം പറയാന്‍ പറഞ്ഞു...

അവന്‍ അവളെ വിളിച്ചൂ....അവള്‍ അവനോടൂ സങ്കടം പറഞ്ഞു....


അവന്‍ അവളേ ആശ്വസിപ്പിച്ചു.....നമുക്കു ചേര്‍ന്നതല്ല ആ ബന്ധം എന്നു പറഞ്ഞു....അവള്‍ക്കും അതു-

ശെരിയാണെന്നു തോന്നി....

അവള്‍ തിരികെ എന്റെ അടുക്കല്‍ വന്നു.....നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു”നീ ഒരു നീചന്‍ ആണു...

നിന്നെ തിരിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയ്.........നിന്റെ സംസ്കാരം...ഇത്ര മോശമാണെന്ന് ഞാന്‍ അറിഞ്ഞില്ല.....ഇപ്പൊള്‍ ആണ് ഞാന്‍ അവന്റെ വില അറിയുന്നത്.....ഞാന്‍ പോകുന്നു,,...ഒരിക്കലുമിനി നിന്റെ കൂടെ വരില്ല....പോകുന്നതിനു മുമ്പ്...ഒരു വാക്ക്.....നീ ഒരിക്ക്ും ഗതി പിടിക്കില്ല.....ഞാന്‍ നിന്നെ സ്നേഹിച്ചത് ആത്മാര്‍ത്തമായി ആണെങ്കില്‍....നീ ഒരിക്കലും ഗതി പിടിക്കില്ല....”ഞാന്‍ ഇതു കേട്ടു മനസ്സില്‍ കരഞ്ഞു......പുറമേ ചിരിച്ചു...............


അന്നവള്‍ പോയി..........രാത്രി അവന്‍ എന്നെ വിളിച്ചു......ഒത്തിരി നന്ദി പറഞ്ഞു........എന്തു ചിലവു ചെയ്യണമെന്നു.....ചോദിച്ചു...എന്റെ ചങ്ക്...പറിച്ചു നല്‍കിയതിനു....പകരം....എന്തു വേണമെന്ന്....ഞാ‍ന്‍ ഒരു കാര്യം മാത്രം....ആവശ്യപ്പെട്ടു.....”അവള് ഈ കാര്യങ്ങള്‍ ഒരിക്കലും അറിയല്ലെന്നും..ഒരിക്കലും അവളെ വിഷമിപ്പിക്കരുതെന്നും....”അവന്‍ അതു സമ്മതിച്ചു....



പിന്നീട് കുറെ നാളുകള്‍ ഞങ്ങള്‍ തമ്മില്‍....യാതൊരു ആശയ വിനിമയവും ഇല്ലായിരുന്നു....

അവന്‍ എന്നെ ഇടക്ക് വിളിക്കുമായിരുന്നു....


ഒരു നാള്‍ എനിക്ക് ഒരു കല്യാണക്കുറി വന്നു....അവന്റെയും അവളുടെയും...വിവാഹ ക്ഷണക്കത്തായിരുന്നു.....അവന്റെ വക ഉള്ള ക്ഷണം ആയിരുന്നു.....

രണ്ടു ദിവസങ്ങള്‍ക്കു ശേഷം...അവളുടെ കത്തും വന്നു...അതില്‍ ഒരു കുറിപ്പും കൂടി....

“ഒരിക്കലും വരരുത്.........പ്ലീസ്..”.....ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ....ഇരുന്നു പോയ്....


ഞാന്‍ ആ കല്യാണത്തിനു പോയില്ല.............


ഇപ്പോള്‍ അവര്‍ വിദേശത്താണ്.......സുഖമായി കഴിയുന്നൊ എന്നൊന്നും അറിയില്ല....


ഇപ്പോളും അവള്‍ക്ക് എന്നെ പ്പറ്റിയുള്ള വിചാരം....എന്താവുമൊ?ഒരിക്കലും നല്ലതായിരിക്കില്ല.....


എന്തൊ....ഞാന്‍ ചെയ്തത് ത്യാഗം ആണെന്നൊ അല്ലെന്നൊ എനിക്കു തോന്നുന്നില്ല......ഞാന്‍ അവളെ സ്നേഹിച്ചിരുന്നു....എന്നറിയാം.....കാരണം....എന്റെ കണ്ണുകള്‍ അല്ലെങ്കില്‍.....ഇപ്പോള്‍ നിറയില്ലയിരുന്നു......................

Thursday, August 2, 2007

വാക്ക്


വാക്ക്
ഒരിക്കല്‍ നിന്നോടതു പറയാനാശിച്ചു..ഞാന്‍....

ഒരിക്കല്‍ പോലും പക്ഷെ പറയാനായില്ലല്ലോ........................

അറിയാമെനിക്കെന്നാല്‍-എന്‍ വാക്കു കേള്‍ക്കാന്‍ മാത്രം...........

അരികില്‍ പലകുറി കാതോര്‍ത്തു നിന്നല്ലോ നീ.........

ഇന്നൊരു പനിനീര്‍ പുഷ്പം ...............................

എന്‍ ഹ്രദയം പോലതിനെന്തൊരു ചുവപ്പാണ്..

നിനക്കു തരുന്നു ഞാന്‍................

വാക്കുകള്‍ക്കാവാത്ത തീ......

പുഷ്പത്തിനായെങ്കിലോ.........?

കേള്‍പ്പൂ നീ അതിലെന്റെ ഹ്രദയം വായിച്ചുവോ.................




കുഞ്ഞെ ചെറുപ്പത്തിലിതിനപ്പുറം തോന്നും......

എന്നോളമായാലടങ്ങും....................

ഓണം


ഓര്‍മകളുടെ ഓണം.......
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ.................
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മകള്‍..........
വായമുലയില്‍ നിന്നെന്നേക്കുമായ്....ചെന്നിനായകം തേച്ചു വിടര്‍ത്തിയോരമ്മയെ...............
വാശി പിടിച്ചു കരയവേ.......ചാണകം വായിലുരുട്ടിത്തരുമമ്മൂമ്മയെ.....
പന്തു ചോദിക്കവെ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചിയമ്മായിയെ.......
പപ്പടം കാച്ചുന്ന് കമ്പി ചൂടാക്കിയെന്‍കൊച്ചു തുടയിലമര്‍ത്തും ചിറ്റമ്മയെ...
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു-കെട്ടിവരിഞ്ഞകിരതനമ്മാവനെ
മുട്ടന്‍ വടി കൊണ്ടടിച്ചു പുരം പൊളിച്ചട്ടഹസിച്ച
കോപിഷ്ടനാമച്ചനെ....
പിന്നെപ്പിറന്നവനാകയാലെന്നില്‍നിന്നമ്മയെ
തട്ടിയെടുത്തോരനുജനെ...
തിന്നുവാന്‍ ഗോട്ടി കൊടുക്കാഞ്ഞ നാള്‍ മുതലെന്നെ
വെറുക്കാന്‍ തുടങ്ങിയ...നേര്‍ പെങ്ങളെ...
ഒന്നിച്ചു മുങ്ങികുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ
മുക്കിപ്പിടിച്ച ചങ്ങാതിയെ...
ബെഞ്ചിനു മേലെ കയറ്റിനിറുത്തിയെന്‍..
പിഞ്ചുഹ്രുദയം ചതച്ച ഗുരുവിനെ.....
ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍-
ചുറ്റുമിരിക്കും സഖികളെ കാണിച്ചു പൊട്ടിച്ചിരിച്ചു രസിച്ചപെണ്‍കുട്ടിയെ....
ഉള്ളില്‍ക്കലിയും കവിതയും
ബാധിച്ച്കൊല്ലപ്പരീഷക്കു തോറ്റു നടക്കവേ.....
ബാധയൊഴിക്കാന്‍ തിളച്ചനെയ്യാലെന്റെ
നാവുപൊള്ളിച്ചൊരാദുര്‍മന്ത്രവാദിയെ.....
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍ നിന്നട്ടിക്കളഞ്ഞ ബന്ധുക്കളെ...
അന്നു ത്രിസന്ധ്യക്കു തന്‍ നടയില്‍
നിന്നെന്നെരഷിക്കെന്ന് തൊഴുകയ്യുമായിരന്നെങ്കിലും
കണ്ണുതുറക്കാത്തൊരാപെരുംകാളിയെ..
.എന്നും മറക്കാതിരിക്കുവാനല്ലി
ഞാന്‍വന്നു പോകുന്നതിങ്ങോണ ദിനങ്ങളില്‍.......


എന്തോ എന്റെ ജീവിതവുമായ് വളരെ സാമ്യമുണ്ടിതിനു.......

കാത്തിരിപ്പ്..........



കാത്തിരിപ്പ്........
നീ മറഞ്ഞൊരു വഴിത്താരയില്‍...........
അകലങ്ങളിലേക്കു ഞാന്‍ മിഴികള്‍ നീട്ടി........
കണ്ണീര്‍ കണങ്ങള്‍ തൂകി നിന്നു.....
നിന്‍ കാല്‍ ചുവടുകള്‍ അകലുന്നതും നോക്കി ഞാന്‍ നിന്നു............
പിന്നെയെത്രയെത്ര ദിനങ്ങള്‍ കഴിഞ്ഞു,
വന്നില്ല നീ..തിരികെയെന്നാലും നോക്കി നിന്നു ഞാന്‍...
പലവേള നിന്നെയും കാത്ത്,ആ വഴിത്താരയില്‍....
തിരികെ നീ വരുവോ ആവോ.....എന്നു ഞാന്‍ നോക്കിനിന്നു...
ഒരു വേള നീ വന്നുവെങ്കില്‍ എന്നാശിച്ചു പോയി.......
ഒരു നിമിത്തമായി നീയെന്നെ കണ്ടു........
ഒരു പാട് ഒരു പാട് നിന്നെ ഞാനറിഞ്ഞു......
ഒരു വേള നീയും അകലുമെന്നറിയാം...........
എങ്കിലും സ്നേഹിച്ചു നിന്നെ ഞാന്‍......ഒരുപാട് ...ഒരുപാട്..
നീ പോയ വഴിത്താ‍രയില്‍
‍ പലവട്ടം ഞാന്‍ നിന്നെയും കാത്തു നിന്നു..........
പലരും കടന്നുപോയെങ്കിലും നീ മാത്രം ആ വഴി വന്നില്ല...
എങ്കിലും ഞാന്‍ ആശിച്ചു നിന്‍ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍
ഞാന്‍ പലവേള ആശിച്ചു.................പോയ്.